ഡല്‍ഹി: ജെ.എന്‍.യു കാലാപത്തിന്റെ സൂത്രധാരന്‍ ഷാര്‍ജീല്‍ ഇമാമിന്റെ വിചാരണ നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജ്യദ്രോഹ പരാമര്‍ശങ്ങളും മതവര്‍ഗ്ഗീയ കലാപങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന പ്രസംഗത്തിന്റെ പേരിലാണ് കേസുകളെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഷാര്‍ജീലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗളാണ് മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, അസം എന്നീ സംസ്ഥാന ങ്ങളിലെ ഷാര്‍ജീലിനെതിരായ പരാതികള്‍ പരിഗണിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
രാജ്യദ്രോഹ പ്രസംഗത്തിന്റെ പേരില്‍ വിവിധ വകുപ്പുകളിട്ട് കേസുകള്‍ ഒരുമിച്ചാക്ക ണമെന്നതാണ് ഒരു അപേക്ഷ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്‍കിയ കേസുകള്‍ ഒരുമിച്ച് ഒരു കോടതിയില്‍ കേസ് നടത്തണമെന്നും ഷാര്‍ജീല്‍ അപേക്ഷിച്ചിരുന്നു. മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. ‘ ഷാര്‍ജീലിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അപേക്ഷയും കോടതി തള്ളി. “ഇത് ഞങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രാര്‍ത്ഥനയൊന്നുമല്ല. ഒരു കാരണവശാലും കേസുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധ്യമല്ല.” ജസ്റ്റിസ് കൗള്‍ പറഞ്ഞു. കേസ് കേള്‍ക്കുന്നത് മൂന്നാഴ്ചത്തേക്ക് കോടതി മാറ്റിയിരിക്കുകയാണ്. ഡല്‍ഹി സംസ്ഥാനസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 15ന് ജെ.എന്‍.യുവില്‍ നടന്ന കലാപത്തിന് കാരണമായി പ്രകോപനങ്ങള്‍ സൃഷ്ടിച്ചത് ഷാര്‍ജീല്‍ ഇമാമിന്റെ പ്രസംഗമാണെന്ന് ഡല്‍ഹി പോലീസ് കോടതിയിയെ ബോധിപ്പിച്ചിരുന്നു. യു.എ.പി.എ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ തുടങ്ങിവച്ച പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രകടനമാണ് ജെ.എന്‍.യുവിലേക്കും പടര്‍ത്തി കലാപമാക്കിമാറ്റിയതെന്നും ഡല്‍ഹി പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും തുടര്‍ന്ന് കോടതിയിലും മൊഴിനല്‍കി.
Discussion about this post