ഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സർവകലാശാല കലാപകാരി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രിൽ 10ന് സഫൂറ അറസ്റ്റിലായത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന കേന്ദ്ര നിലപാടിനു പിന്നാലെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്.
ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ സഫൂറ, അറസ്റ്റിലാകുന്ന സമയത്ത് ഗർഭിണിയായിരുന്നു. ഗർഭകാലത്തിന്റെ 23-ാം ആഴ്ചയിലാണ് ഇപ്പോൾ സഫൂറയുള്ളത്.അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങൾ ചെയ്യരുത്, കോടതിയുടെ അനുവാദം തേടാതെ ഡൽഹി വിട്ടു പോകരുത്, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.
നേരത്തെ, സഫൂറയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ജാമിയ മിലിയ സർവകലാശാലയിലെ എം.ഫിൽ വിദ്യാർഥിനിയാണ് സഫൂറ. ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്
Discussion about this post