ഡല്‍ഹി : ഇന്ത്യയിലെ മുസ്ലീങ്ങളോട് കൊറോണ വൈറസ് വാഹകരാകാന്‍ ആഹ്വാനം ചെയ്ത് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. സംഘടനാ മാസികയായ വോയ്സ് ഓഫ് ഹിന്ദിലൂടെയാണ് മുസ്ലീങ്ങളോട് വൈറസ് വാഹകരാകാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവരെ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യണമെന്നും മാസികയില്‍ പറയുന്നു. അമേരിക്കയുടെ പ്രതിരോധ മാസികയായ ഹോംലാന്റ് സെക്യൂരിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് ഹിന്ദിന്റെ അഞ്ചാം ലക്കത്തിലാണ് കലാപം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ആഹ്വാനം ഐഎസ് നടത്തിയത്. ‘ഇറ്റ്സ് ടൈം ഫോര്‍ കാഫിര്‍ ടു ഫാള്‍’ എന്ന പേരില്‍ മാസികയില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് വര്‍ഗ്ഗീയത വളര്‍ത്തുന്നതും, പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അള്ളാഹുവിന്റെ ശത്രുക്കളോടുള്ള കോപമാണ് കൊറോണ. കൊറോണക്കെതിരെ പോരാടുന്നവര്‍ അള്ളാഹുവിന്റെ മത ശത്രുക്കളാണ്. അള്ളാഹുവിന്റെ മത ശത്രുക്കളെയെല്ലാം നാം ഉന്മൂലനം ചെയ്യണം. കുട്ടികളടക്കം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. രോഗവ്യാപനം ഉണ്ടാക്കി അവിശ്വാസികളെ നാം നശിപ്പിക്കണം. ഇത് കൊണ്ട് വിശ്വാസികള്‍ക്ക് യാതൊരു ദോഷവും ഇല്ലെന്നും മാസികയില്‍ പറയുന്നു.
കല്ലിനേക്കാള്‍ പ്രഹരശേഷിയുള്ള ആയുധമാണ് കൊറോണ വൈറസ്. അവിശ്വാസികളെ ഇല്ലാതാക്കാന്‍ ഇതിനേക്കാള്‍ നല്ല അവസരം ഇനി ലഭിക്കില്ലെന്നും മാസികയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കുന്നു.
വോയ്സ് ഓഫ് ഹിന്ദിന്റെ കഴിഞ്ഞ ലക്കത്തിലും സമാനമായ രീതിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യക്കെതിരെ ജിഹാദി ആക്രമണം നടത്താന്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നായിരുന്നു കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആഹ്വാനം.
Discussion about this post