ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് റൊണാള്‍ഡോ ഐസലേഷനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്‍െ്‌റ ആരോഗ്യനില തൃപ്തികരമാണെന്ന് അസോസിയേഷന്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ സ്വീഡനെതിരെ നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. ഫ്രാന്‍സിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലും സ്‌പെയിനെതിരെ കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിലും റൊണാള്‍ഡോ കളിച്ചിരുന്നു.
റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ മറ്റ് താരങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയതായി ഫെഡറേഷന്‍ അറിയിച്ചു. മറ്റ് താരങ്ങളെല്ലാം നെഗറ്റീവാണ്. ലിസ്ബണില്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ന് പരിശീലനം നടത്താനിരിക്കെയാണ് റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post