ന്യൂഡൽഹി : ജമ്മു കശ്മീരിലെ നഗ്രോതയിലുണ്ടായ ഏറ്റുമുട്ടൽ എൻഐഎ അന്വേഷിക്കും. കേസ് അന്വേഷണം എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
നവംബർ 19 നാണ് നഗ്രോതയിലെ ബാൻ ടോൾ പ്ലാസയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ നാല് ജെയ് ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരുടെ പദ്ധതികൾ സംബന്ധിച്ചാകും എൻഐഎ പ്രധാനമായും അന്വേഷണം നടത്തുക. ഇതിന് പുറമേ ഭീകരരുടെ പ്രധാന ലക്ഷ്യം സംബന്ധിച്ചും അന്വേഷണം നടത്തും. രാജ്യത്തിനകത്ത് എത്തിയ ശേഷം ഭീകരർ ആരെല്ലാമായി ബന്ധപ്പെട്ടുവെന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
നിലവിൽ മറ്റൊരു ഭീകരാക്രമണ കേസ് കൂടി എൻഐഎ അന്വേഷിച്ച് വരികയാണ്. ജനുവരി 31 ന് മൂന്ന് ജെയ് ഷെ മുഹമ്മദ് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടത്തിവരുന്നത്.
Discussion about this post