വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുൻപായി ചൈനയ്ക്ക് മുട്ടൻ പണി കൊടുത്ത് ഡൊണാള്‍ഡ് ട്രംപ്. വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കോ അവരുടെ കുടുംബത്തിനോ ബി1-ബി2 വിസ അനുസരിച്ച് അമേരിക്കയില്‍ തങ്ങാവുന്ന കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് വെറും ഒരുമാസത്തിലേക്ക് വെട്ടിക്കുറച്ചു. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ആപത്‌കരമായ സ്വാധീനം കുറയ്‌ക്കാനാണ് ഈ നടപടിയെന്നാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം ഇത് തങ്ങള്‍ക്കെതിരായ ഘട്ടംഘട്ടമായുളള രാഷ്‌ട്രീയ എതിര്‍പ്പിന്റെ പ്രതിഫലനമായും ചൈനീസ് വിരോധമുളള ശീതയുദ്ധ തല്‍പരരായ ശക്തികളാണ് ഇതിനു പിന്നിലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post