Wednesday, January 27, 2021
Bharath Times
No Result
View All Result
  • Home
  • National
  • Keralam
  • National Security
  • International
  • Legal
  • More
    • Editorial
    • Articles
    • Entertainment
    • Tech
    • Sports
    • Business
    • Travel and Tourism
Bharath Times
  • Home
  • National
  • Keralam
  • National Security
  • International
  • Legal
  • More
    • Editorial
    • Articles
    • Entertainment
    • Tech
    • Sports
    • Business
    • Travel and Tourism
No Result
View All Result
Bharath Times
No Result
View All Result
Home Keralam

ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍​ഗ്രസ് സഖ്യത്തെ കുറിച്ച്‌ രാഹുല്‍ ​മറുപടി പറയണം : കെ.സുരേന്ദ്രന്‍

News Desk by News Desk
Dec 4, 2020, 07:35 pm IST
in Keralam
42
SHARES
Share on FacebookShare on TwitterWhatsApp

കല്‍പ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടില്‍ ഉള്‍പ്പെടെ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍​ഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച്‌ രാഹുല്‍ ​ഗാന്ധി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. രാജ്യത്ത് വിധ്വംസന പ്രവര്‍ത്തനം നടത്തുന്ന സംഘടനയുമായി കോണ്‍​ഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും കല്‍പ്പറ്റയില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകെട്ടിനെതിരെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയില്‍ ശക്തമായ അമര്‍ഷമുണ്ട്. ലോകത്താകെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കുകയും കേരളത്തിലടക്കം പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതംമാറ്റുകയും ചെയ്യുന്ന സംഘടനയുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. വര്‍​ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി രാജ്യതാത്പര്യം ബലി കഴിക്കുന്ന പാര്‍ട്ടിയായി കോണ്‍​ഗ്രസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‌വയനാട്ടിന്റെ വികസന കാര്യത്തില്‍ എം.പിയായ രാഹുല്‍ ​ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കൊവിഡ് ദുരിത കാലത്ത് കുറച്ച്‌ തുണികള്‍ കൊണ്ടു വന്നുവെന്നല്ലാതെ വയനാട്ടിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കുന്നു പോലുമില്ല. വയനാട്ടിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടു. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. രാഹുലിന്റെ മണ്ഡലമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും വയനാടിനെ അവ​ഗണിക്കുകയാണ്. സൗജന്യമായി ലഭിച്ച ഭൂമിയില്‍ മെഡിക്കല്‍ കോളേജ് പണിയാതെ സര്‍ക്കാര്‍ കള്ളപ്രചരണം നടത്തി. സൗജന്യ ഭൂമിയായതിനാല്‍ കമ്മീഷന്‍ കിട്ടില്ലെന്ന് മനസിലായതുകൊണ്ടാണ് സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തത്. ആ സ്ഥലത്ത് പാരിസ്ഥിതിക പ്രശ്നമുണ്ടെന്ന് പറയുന്നത് കള്ളമാണ്. വയനാട് മെഡിക്കല്‍ കോളേജ് എന്ന ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാ​ഗങ്ങളുടെ സ്വപ്നമാണ് പിണറായി സര്‍ക്കാര്‍ തകര്‍ത്തത്. പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതികള്‍ക്കെല്ലാം അനുവാദം കൊടുക്കുന്ന സര്‍ക്കാരാണ് പാവങ്ങളെ പരിസ്ഥിതിയുടെ ചുവപ്പു നാടയില്‍ കുരുക്കുന്നത്.അഴിമതിയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്നമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും യോ​ഗം പൂജപ്പുര ജയിലില്‍ ചേരേണ്ടി വരും. രവീന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പല ഉദ്യോ​ഗസ്ഥന്‍മാര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. ചില മന്ത്രിമാര്‍ക്കും ബന്ധമുണ്ട്. തെളിവുകള്‍ സമാഹരിക്കാനാണ് ലാവ്ലിനില്‍ സിബിഐ സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

Share42TweetSend

Related Posts

Keralam

പുതിയ കാലം പുതുനായകര്‍. നേതൃമാറ്റവുമായി അഭിഭാഷകപരിഷത്ത് ഹൈക്കോടതി യൂണിറ്റ്

Keralam

ഇവോ ഗ്ലോബലുമായി അനീഷ് മേനോന്‍. മണി ചെയിൻ മാർക്കറ്റിങ് തട്ടിപ്പ് വ്യാപകം

Keralam

വിമാനത്താവള വിഷയത്തില്‍ വസ്തുതാവിരുദ്ധ പ്രസ്താവന. നാണംകെട്ട് വി.മുരളീധരൻ

Discussion about this post

LATEST NEWS

പുതിയ കാലം പുതുനായകര്‍. നേതൃമാറ്റവുമായി അഭിഭാഷകപരിഷത്ത് ഹൈക്കോടതി യൂണിറ്റ്

ഇവോ ഗ്ലോബലുമായി അനീഷ് മേനോന്‍. മണി ചെയിൻ മാർക്കറ്റിങ് തട്ടിപ്പ് വ്യാപകം

വിമാനത്താവള വിഷയത്തില്‍ വസ്തുതാവിരുദ്ധ പ്രസ്താവന. നാണംകെട്ട് വി.മുരളീധരൻ

ജോലിയും പോയി ഭര്‍ത്താവും പോയി. സിപിഎം നവോത്ഥാന നായിക ഇനി ഒറ്റയ്ക്ക്

ഖദര്‍ മാറ്റി വക്കീല്‍ കുപ്പായത്തിലേക്ക്. കൊല്ലത്ത് ചാണ്ടി ഉമ്മന്റെ മാസ് എന്‍ട്രി

ലൈഫില്‍ തകരുമോ രാഷ്ട്രീയ ‘ലൈഫ്’ ?

കച്ചമുറുക്കി ബിജെപി. 40 മണ്ഡലങ്ങളില്‍ തീപാറും പോര്

നിയമം വളച്ചൊടിച്ച് സ്പീക്കര്‍. ചട്ടം പഠിപ്പിച്ച് കേന്ദ്ര അഭിഭാഷകര്‍ 

ഉമ്മൻ ചാണ്ടിക്കായി മുറവിളി. വിട്ടുവീഴ്ചയ്ക്ക് ഐ ഗ്രൂപ്പ്

സിബിഐയും പറഞ്ഞു. അഭയകേസ് ജഡ്ജി അട്ടിമറിച്ചു ?

  • Home
  • Contact Us
  • Privacy Policy

© 2019 Bharath Times Email: [email protected]

No Result
View All Result
  • Home
  • National
  • Keralam
  • National Security
  • International
  • Editorial
  • Articles
  • Legal News
  • Entertainment
  • Sports
  • Tech
  • Travel and Tourism
  • Business

© 2019 Bharath Times Email: [email protected]