കരുകോണ്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ ചരിത്ര മുന്നേറ്റവുമായി ബിജെപി. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ ഒന്നാം വാര്‍ഡ് നിലനിര്‍ത്തിയതിനൊപ്പം മറ്റൊരു വാര്‍ഡ് കൂടി പാര്‍ട്ടി പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായ 5ാം വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. ഷൈനി.എസ് ആണ് ഇവിടെ വിജയിച്ചത്. വാര്‍ഡില്‍ ഇടതുമുന്നണി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഇടതുപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടിയാണ് ഒന്നാം വാര്‍ഡ് ബിജെപി നിലനിര്‍ത്തിയത്. ജി.രാജുവാണ് ഇവിടെ താമര വിരിയിച്ചത്. 2025 തദ്ദേശതെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പിടിക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബിജെപിയെ സംബന്ധിച്ച് ചരിത്ര വിജയം പുത്തനുണര്‍വ്വാണ് നല്‍കുന്നത്.
Discussion about this post