ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നേരത്തെ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് ആക്ഷേപം ഉയരുമെന്നതിനാല്‍ നടപടി ഉപേക്ഷിച്ചു. തുടര്‍ന്ന് സ്വപ്നയുടെ രഹസ്യമൊഴി കസ്റ്റംസ് ശേഖരിക്കുകയും അത് പരിശോധിച്ച് പി.ശ്രീരാമകൃഷ്ണന്റെ പങ്ക് ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
ശ്രീരാമകൃഷ്ണനെതിരെ സ്വപ്നയുടെ മൊഴി മാത്രമല്ല കസ്റ്റംസിന്റെ കൈവശമുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഒരുമിച്ചുള്ള യാത്രാ രേഖകള്‍, വാട്സപ്പ് ചാറ്റുകള്‍, സാങ്കേതിക തെളിവുകള്‍ എല്ലാം കസ്റ്റംസിന് സ്വപ്ന കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ശ്രീരാമകൃഷ്ണനും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകും മുന്‍പ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ എഡിറ്റര്‍മാരോട് ഉപദ്രവിക്കരുതെന്ന് സ്പീക്കര്‍ സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കസ്റ്റംസ് നീക്കിയ പ്രകാരം പോയാല്‍ ഈ മാസം 31ന് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രത്രേക സഭാ സമ്മേളനത്തിന് ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷ കസേരയില്‍ കാണില്ലെന്നുറപ്പ്.
Discussion about this post